മെയ് ഒന്ന് മുതല്‍ എടിഎം ഇടപാടുകള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.
മെയ് ഒന്ന് മുതല്‍ എടിഎം ഇടപാടുകള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും. ആര്‍ബിഐയുടെ പുതുക്കിയ നിമയങ്ങള്‍ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. സൗജന്യ ഇടപാട് പരിധികളിലെ മാറ്റം, പരിധികള്‍ കഴിഞ്ഞാല്‍ ഈടാക്കുന്ന തുകയില്‍ വര്‍ധനവ്, ഇന്റര്‍ചേഞ്ച് നിരക്കിലെ വര്‍ധനവ് തുടങ്ങിയവയാണ് വരുന്ന മാറ്റങ്ങള്‍.
എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളിലെ മാറ്റം സംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, പിഎന്‍ബി, കൊടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതിമാസം അഞ്ച് ഇടപാടുകള്‍ നത്താം. മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡ് ആണെങ്കില്‍, മെട്രോ സിറ്റികളില്‍ ഓരോ മാസവും അഞ്ച് എടിഎം ഇടപാടുകള്‍ വരെയാണ് സൗജന്യമായി നടത്താനാകുക. അല്ലാത്ത ഇടങ്ങളില്‍ ഇത് അഞ്ച് ഇടപാടുകളായിരിക്കും. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഈ പരിധികള്‍ ബാധകമായിരിക്കും.
പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍, ഓരോ ഇടപാടിനും പരമാവധി 23 രൂപ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ട്. കൂടാതെ, ബാധകമായ നികുതികള്‍ പ്രത്യേകം ഈടാക്കും. ക്യാഷ് റീസൈക്ലര്‍ മെഷീനുകളില്‍ (CRM) നടത്തുന്ന ഇടപാടുകള്‍ക്കും ഈ പുതുക്കിയ നിരക്കുകള്‍ ബാധകമാണ്. എന്നാല്‍ ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.
ഉപഭോക്തൃ ചാര്‍ജുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ആര്‍ബിഐ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിരക്കുമാറ്റം. മാത്രമല്ല എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള വര്‍ധിച്ചുവരുന്ന ചെലവുകളും നിരക്ക് മാറ്റത്തിന് ഒരു കാരണമാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്.