കോവിഡ് ബാധിതരുടെ തപാല്‍ വോട്ട് അപേക്ഷ വോട്ടെടുപ്പിന്റെ തലേന്നുവരെ
കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേന്ന് ഉച്ചകഴിഞ്ഞ് 3 വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇത്തരക്കാര്‍ക്കു ദിവസം മുമ്പ് വരെ തപാല്‍ വോട്ടിന് അവസരം നല്‍കണമെന്ന തരത്തില്‍ ര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് അയച്ചുകൊടുത്തപ്പോഴാണ് കമ്മീഷന്‍ മാറ്റം ആവശ്യപ്പെട്ടത്. ഇതോടെ പോളിംഗ് ബൂത്തിലെത്തുന്ന കൊവിഡ് പോസിറ്റീവുകാര്‍ കാര്യമായി കുറയുമെന്നും മറ്റു വോട്ടര്‍മാര്‍ക്കു പരിഭ്രാന്തിയില്ലാതെ വോട്ട് ചെയ്യാന്‍ സാഹചര്യമുണ്ടാകുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.