ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിച്ചു തുടങ്ങും. അടുത്ത വെള്ളിയാഴ്ചയാണ് (ഏപ്രില്‍ 19) പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് ഏഴിനാണ് മൂന്നാംഘട്ട പോളിങ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ജമ്മുകശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ദാദ്ര വഗര്‍ഹവേലി, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്.