ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവില പ്രതിദിനം വര്‍ധിക്കുമ്പോഴും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്ക്. 2010 മുതല്‍ 2024 വരെയുളള കാലയളവിലാണ് ഇന്ത്യക്കാര്‍ ഇത്രയധികം സ്വര്‍ണ്ണം വാങ്ങിയത്. ഇതില്‍ 8,000 ടണിലധികം സ്വര്‍ണവും സ്വര്‍ണാഭരണങ്ങളായാണ് വാങ്ങിയിരിക്കുന്നത്.