പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു
നെൻമേനി പഞ്ചായത്തിലെ ചീരാലിലും പരിസരങ്ങളിലും ഭീതി പരത്തുന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു .പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച നമ്പ്യാർകുന്ന് ആർത്തുവയൽ ആശ്രമം പരിസരത്താണ് ഇന്ന് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു വളർത്തു മൃഗങ്ങളെയാണ് പുലികൊന്നത് .ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി വെള്ളച്ചാലിൽ പശുക്കുടാവിനെ കൊന്ന പുലി കഴിഞ്ഞ ബുധനാഴ്ച രാത്രി നമ്പ്യാർകുന്നിൽ ഒരു ആടിനെയും കൊന്നു.ഇതോടെ നാട്ടുകാർ വലിയ ഭീതിയിലായിരിക്കുകയാണ്. പുലിക്കായി ഇന്ന് വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വെള്ളച്ചാൽ, നമ്പ്യാർക്കുന്ന് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.. എന്നാൽ പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് നമ്പ്യാർക്കുന്ന് ആർത്തുവയിൽ ആശ്രമം പരിസരത്ത് കൂട് സ്ഥാപിച്ചിത്’. മുമ്പും ചീരാൽ, നമ്പ്യാർക്കുന്ന് പ്രദേശങ്ങളിൽ പുലിയെ നാട്ടുകാർ കണ്ടിരുന്നു.