ലൂയിസ് ഫിലിപ് ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ
സുൽത്താൻബത്തേരി ദൊട്ടപ്പൻകുളത്തെ ലൂയിസ് ഫിലിപ്പിന്റെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ ഷോപ്പിന്റെ ഉള്ളിലേക്ക്്്്്്് ആൾ കയറിയപ്പോൾ മാനും ഉള്ളിലേക്ക് കയറുകയായിരുന്നു. ഇതിനുനേരെ എതിർവശത്ത് അൽപംമാറിയാണ് കാടുള്ളത്. കൂടാതെ ബീനാച്ചി എസ്റ്റേറ്റും അൽപം മാറിയാണ്. ഇവിടെ നിന്ന് പുറത്തിറങ്ങി കൂട്ടംതെറ്റിയ പുള്ളിമാനെ തെരുവുനായക്കൾ ഓടിച്ചുകൊണ്ടുവരുന്നവഴിയാണ് ഷോപ്പിനുള്ളിലേക്ക്്് കയറിയതെന്നാണ് നിഗമനം. ഷോപ്പിനുള്ളിൽ കയറിയ പുള്ളിമാൻ പിന്നീട് ഡ്രസ് ട്രയൽഎടുക്കുന്ന റൂമിൽ കയറി നിൽക്കുകയായിരുന്നു. ചുറ്റുമുള്ള കണ്ണാടിയിൽ പ്രതിബിംബം കണ്ടതോടെ മാൻകുട്ടത്തിനിടയിലാണെന്ന്് കരുതി പുള്ളിമാൻ അവിടെനിന്ന്് അനങ്ങിയില്ല. തുടർന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് എത്തി വലയിട്ട് പിടിച്ച്്്്്് പുള്ളിമാനെ കൊണ്ടുപോവുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.