12 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

0

 

ബത്തേരി: ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കനെ പിടികൂടി. മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം അമ്പലവയല്‍ – ചുള്ളിയോട് റോഡില്‍ നന്ദന സര്‍വീസ് സ്റ്റേഷന് മുന്‍വശത്ത് വെച്ചാണ് സംഭവം.വൈത്തിരി മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്. ഗഘ 12ഖ0588 എന്ന ഓട്ടോറിക്ഷയിലാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. സാധുവായ രേഖകളില്ലാതെയാണ് ഇത്രയധികം മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!