ജില്ലയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ ഉള്‍വനങ്ങളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തല്‍, കുളം- ബണ്ട് നിര്‍മ്മാണം, മഞ്ഞക്കൊന്ന ഉന്‍മൂലനം ചെയ്ത് വനത്തിന്റെ സ്വാഭാവികത തിരച്ചെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വന മേഖലയോട് ചേര്‍ന്നുള്ള ഉന്നതികളിലും വഴിയോരങ്ങളിലും ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും വനം വകുപ്പിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ കാട് മൂടിയ എസ്റ്റേറ്റുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാരോട് ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.