മൂടക്കൊല്ലിയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാനകള്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസും കാര്‍ഷിക വിളകളും നശിപ്പിച്ചു. മൂടക്കൊല്ലി കൂടല്ലൂര്‍ കുരുവിക്കാട്ടില്‍ മോബീഷിന്റെ വീടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസാണ് ആനകള്‍ ഇന്ന് പുലര്‍ച്ചെ തകര്‍ത്തത്. കര്‍ഷകരായ കൊല്ല പറമ്പില്‍ വസന്ത, പുളിമൂട്ടില്‍ സുരേഷ്, എന്നിവരുടെ വാഴ ,കാപ്പി, കമുക് കൃഷികള്‍ പാടെ നശിപ്പിച്ചു. രണ്ടോളം കാട്ടാനകള്‍ ആണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.