അക്വാടണല്‍ എക്‌സ്‌പോ മെയ് 4ന് സമാപിക്കും

0

കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോ മെയ് നാലിന് അവസാനിക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡിടിപിസിയും ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്  വയനാട് ഫെസ്റ്റിന്റെ ഭാഗമായി അക്വാ ടണല്‍ എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്.വയനാട്ടില്‍ ആദ്യമായി എത്തിയ മത്സ്യകന്യകകളാണ് എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണം.

വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാ ടണല്‍ എക്‌സ്‌പ്ലോയാണ്  ബൈപ്പാസ് റോഡിലെ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്നത്.500 അടി നീളമുള്ള അക്വാ ടണലില്‍ ലക്ഷക്കണക്കിന് മത്സ്യങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയാണ്. പ്രദര്‍ശന വിപണന സ്റ്റാളുകള്‍,ഗോസ്റ്റ് ഹൗസ്,അമ്യൂസ് മെന്റ് പാര്‍ക്ക് എന്നിവയും ഇതോടനുബന്ധിച്ചുണ്ട്. ഇതിനോടകം പതിനായിരകണക്കിനാളുകളാണ് അക്വാ ടണല്‍ എക്‌സ്‌പോ സന്ദര്‍ശിച്ചത്.എല്ലാവര്‍ക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വയനാട് ഫെസ്റ്റിന്റെ ഭാഗമായ സമ്മാനകൂപ്പണും നല്‍കുന്നുണ്ട്.നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും എക്‌സ്‌പോയില്‍ വച്ച് വിതരണം ചെയ്യുന്നുണ്ട്.ദിവസവും വൈകുന്നേരം 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് എക്‌സ്‌പോ.

Leave A Reply

Your email address will not be published.

error: Content is protected !!