കല്‍പ്പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ.സ്വകാര്യ വ്യക്തി അടുത്തിടെ നിര്‍മ്മിച്ച ഒറ്റക്കടമുറിയാണ് പൊളിച്ചു നീക്കാന്‍ നഗര സഭാ സെക്രട്ടറി നോട്ടീസ് പതിച്ചിട്ടുള്ളത്.തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായും ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലേക്ക് കയറുന്നതിനും പൊതുജനങ്ങള്‍ക്ക് ഇതുവഴി നടന്നു പോകുന്നതിനും തടസ്സമുണ്ടാക്കുന്നതായാണ് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളത്.1994 ലെ കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരമാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ നോട്ടീസ് പതിച്ചത്. ഉടമ പൊളിച്ചു നീക്കിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി കെട്ടിടം പൊളിച്ചു മാറ്റുമെന്നും ചെലവ് ഉടമയില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.