ബാറില്‍വെച്ചുണ്ടായ വാക്കുതര്‍ക്കം; യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

0

ബാറില്‍വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് അറസ്റ്റ്ുചെയ്തു. സുല്‍ത്താന്‍ബത്തേരി ഫെയര്‍ലാന്റ് അര്‍ച്ചനയില്‍ വിഷ്്ണു(25)നെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് മൂന്ന് പേരെ സുല്‍ത്താന്‍ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തരയോടെ സുല്‍ത്താന്‍ബത്തേരി ടൗണില്‍ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം.

ബാറില്‍വെച്ച് പുകവലിക്കുന്നതിനെ ചൊല്ലിയാണ് ഇരുസംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടാകുകയും പിന്നീട് ടൗണില്‍വെച്ചുണ്ടായ ഏറ്റമുട്ടലിലും കലാശിച്ചത്. ഏറ്റുമുട്ടലില്‍ ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി വിഷ്ണു(25)വിന്റെ കഴുത്തിനും വയറിനുമടക്കം വെട്ടേറ്റു. ഈ സംഭവത്തിലാണ് സുല്‍ത്താന്‍ബത്തേരി പൊലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പുത്തന്‍കുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു(29), നമ്പ്യാര്‍ക്കുന്ന് കുറുമക്കൊല്ലി ഉന്നതിയിലെ വിഷ്ണു(31), കണിയാമ്പറ്റ പച്ചിലക്കാട് കളിക്കുന്നേല്‍ വീട്ടില്‍ ഷിബിന്‍ എന്ന അപ്പു(28) എന്നിവരാണ് അറസ്റ്റിലായത്. ബാറിലെ വാക്ക്് തര്‍ക്കം ടൗണിലേക്ക് നീളുകയും പിന്നീട് പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച്്് വിഷ്ണുവിന്റെ പുറകെയെത്തി ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിന്റെ ഇടതുകഴുത്തിനും മുഖത്തും ഇടത് കൈക്കും വയറിലുമാണ് കത്തികൊണ്ടുള്ള വെട്ടിലും കുത്തിലും പരിക്കേറ്റിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കൊലപാതകശ്രമിത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരുക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!