കക്കൂസ് മാലിന്യം ഓടയില്‍… വൃത്തിയാക്കി നഗരസഭ; വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു

0

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി നഗരസഭ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുകിയ സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം. അതേസമയം വൃത്തിയാക്കല്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍.

മൂക്ക് പൊത്തിയും ദുര്‍ഗന്ധം സഹിച്ചുമാണ് പരിസരത്തെ കച്ചവടക്കാരും ഓട്ടോ ഡ്രൈവര്‍മാരും നിന്നിരുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇവിടുത്തെ ടാങ്ക് അതുകൊണ്ട്തന്നെ പുതിയ ടാങ്ക് പണിതു കൊണ്ട് നിലവിലെ പ്രശനത്തിന് ശാശ്വത പരിഹാരം കാണുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!