വയനാട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി ട്രഷററായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാരകന്റെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ എം വിജയന്‍ കെ സുധാകരന് കത്തുകള്‍ അയച്ചിരുന്നു. ഇതിലെ വിശദാംശങ്ങളും അതിന്‍മേല്‍ എടുത്ത നടപടികളും അറിയുന്നതിന് കെ സുധാകരനെ വൈകാതെ ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മൂന്നാംപ്രതി മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. മൂവരും ജാമ്യത്തിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.