ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശുപാര്‍ശ ചെയ്ത വിവരാകാശ രേഖ പുറത്ത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ ഒന്നിനാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കേയാണ് നടപടി