കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. നൂല്‍പ്പുഴ വള്ളുവാടി കുപ്പക്കാട്ടില്‍ അനിതാ റെജിയുടെ വീടിനാണ് കവുങ്ങ് മറിഞ്ഞു വീണത്.കഴിഞ്ഞ രാത്രിയാണ് സംഭവം.അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇരുമ്പിന്റെ പൈപ്പുകളും തകര്‍ന്നു.വീടിനു സമീപത്ത് നിന്ന കവുങ്ങാണ് ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇരുമ്പിന്റെ പൈപ്പുകളും തകര്‍ന്നു. കൂടാതെ അടുക്കളയുടെ ഭീമുകള്‍ക്കും പൊട്ടല്‍ സംഭവിച്ചു. ഇരുപതിനായിരം രൂപയോളം നഷ്ടം സംഭവിച്ചതായി റെജി പറഞ്ഞു.