സുല്‍ത്താന്‍ ബത്തേരി ടൗണില്‍ മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റു. സുല്‍ത്താന്‍ ബത്തേരി സ്വദേശി വിഷ്ണു (25) നാണ് കഴുത്തിന് വെട്ടേറ്റത്. പുത്തന്‍കുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു (29), നമ്പ്യാര്‍കുന്ന് കുറുമകൊല്ലി ഉന്നതിയിലെ വിഷ്ണു (31) എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ട് പേര്‍. ഇതില്‍ ബത്തേരി സ്വദേശി വിഷ്ണുവിനെ ആദ്യം ടൗണിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലില്‍ തലക്കും കൈക്കും പരുക്കേറ്റ മറ്റ് രണ്ട് പേര് ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെ ബത്തേരി സ്വദേശി വിഷ്ണുവും സംഘവും, അപ്പു, വിഷ്ണു എന്നിവരുമായി പുകവലിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും കയ്യേറ്റവുമാണ് പിന്നീട് ടൗണില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിന് ഇടയാക്കിയതെന്നാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രാഫിക് ജംഗ്ഷന് സമീപമാണ് സംഭവം.
Sign in
Sign in
Recover your password.
A password will be e-mailed to you.