മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന സത്യാഗ്രഹത്തിന്റെ അഞ്ചാം ദിവസമാണ് ജില്ലയിലെ ജൈന സമാജം പ്രവര്‍ത്തകര്‍ സത്യാഗ്രഹമിരുന്നത്. കല്‍പ്പറ്റ ഗ്രാമം ദേവസ്വം ട്രസ്റ്റ് പ്രസിഡണ്ട് കെ.ജി.ജയപ്രകാശിന്റെയും ജൈന സമാജം മുന്‍ സെക്രട്ടറി മഹേന്ദ്രകുമാറിന്റെയും ജൈന മഹിളാ സമാജം പ്രസിഡണ്ട് സുരേഖ ബാബുവിന്റെയും നേതൃത്വത്തില്‍ അമ്പതിലധികം പേരാണ് സത്യാഗ്രഹ സമരം നടത്തിയത്.അഞ്ചാം ദിന സമരം വരദൂര്‍ അനന്തനാഥ ട്രസ്റ്റ് പ്രസിഡണ്ട് വി.വി.ജിനചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.
വിജയന്‍ മടക്കി മല അധ്യക്ഷത വഹിച്ചു. സുലോചന രാമകൃഷ്ണന്‍, ജയശ്രീ ശീതള നാഥ്, വി.വി.വര്‍ദ്ധമാനന്‍, എഴുത്തുകാരന്‍ നാസിര്‍ പാലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.