കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങള്‍ പിഴ. മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പി റ്റി എം സ്റ്റോര്‍, മുണ്ടേരി ഫ്രൂട്ട് സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിച്ചതിനാണ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 250000 രൂപ പിഴയിട്ടത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗം എം ബി ലിബ, വി ആര്‍ നിഖില്‍, കല്‍പ്പറ്റ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിമി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.