ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തിച്ചു. ചെന്നൈയിലെ സർ ക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരള ത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.
വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറി ഞ്ചുകൾ കേരളത്തിലെത്തി. ആദ്യഘട്ടത്തിൽ 14 ലക്ഷം സിറിഞ്ചുകളാണ് തിരുവനന്തപുരം റീജിയണൽ സ്റ്റോ റിൽ എത്തിച്ചിരിക്കുന്നത്. 2 ലോറികളിലായി 334 ബോ ക്‌സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്‌സിൽ 4200 പീസ് ഡിസ്‌പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. സർ ക്കാർ മാനദണ്ഡങ്ങൾ പാലിച്ചാകും വാക്സിൻ വിതര ണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് തിരുവന ന്തപുരം റീജിയണൽ സ്റ്റോർ മേധാവി രാജശ്രീ പറഞ്ഞു.
ഇവിടെ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസ രിച്ച് സാമഗ്രികൾ എത്തിച്ചു കൊടുക്കും. വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായിട്ടുണ്ട്. ഇതിനായി റഫ്രിജറേറ്ററുകളും വാക്ക് ഇൻ കൂളറുകളും ഒരുക്കിയി ട്ടുണ്ട്