റേഷന്‍കടളുടെ സമയം കൂട്ടി

0

 

റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍ ഇന്നു മുതല്‍ നേരിയ മാറ്റം. കൂടുതല്‍ സമയം കടകള്‍ തുറന്നിരിക്കും. വയനാട് മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു കടകള്‍ പ്രവര്‍ത്തിക്കുക.നേരത്തേ 12 വരെ തുറക്കാനാണു തീരുമാനിച്ചിരുന്നത്.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും.നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണു നിശ്ചയിച്ചിരുന്നത്. ഈ മാസം 25 വരെയാണു പുതിയ സമയക്രമം.

Leave A Reply

Your email address will not be published.

error: Content is protected !!