കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
കഴിഞ്ഞ വിഷു ദിനത്തില്‍ കേണിച്ചിറ കേളമംഗലത്ത് ഭാര്യ ലിഷയെകൊലപ്പെടുത്തിയ സംഭവത്തില്‍ മാഞ്ചിറയില്‍ ജില്‍സണ്‍ (43) നെയാണ്
അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ച പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് കേണിച്ചിറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നട്ടെല്ലിന് പരിക്ക് ഉള്ള ഇയാളെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ചാണ് പോലിസ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് വൈകിട്ട്‌കോടതിയില്‍ ഹാജരാക്കും.
രാത്രി 12 മണിക്ക് ശേഷമാണ് ജിന്‍സണ്‍ ഭാര്യയെ ഷാളും കേബിളുംകഴുത്തില്‍ മുറുക്കികൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചും കട്ടര്‍ മിഷ്യന്‍ ഉപയോഗിച്ച്കൈ മുറിച്ചതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. പടിഞ്ഞാറത്തറ വാട്ടര്‍ അതോറിറ്റിയില്‍ പമ്പിംങ്ജീവനക്കാരനാണ് പ്രതിയായ ജില്‍സണ്‍.