ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കും

0

ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ. മാനന്തവാടി നിയോജക മണ്ഡലം ഹൈടെക്ക് വിദ്യാലയം ഉദ്ഘാടനം വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു നസീമ.

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ഇതിന്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും കേരള സര്‍ക്കാര്‍ വിവര സാങ്കേതികതയില്‍ ഊന്നിക്കൊണ്ടുള്ള നൂതന വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കാന്‍ വേണ്ടിയുള്ള നടപടികള്‍ നടന്നുവരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നസീമ. വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഹൈടെക്ക് വിദ്യാലയമായി മാറിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സക്കീന . വി എസ് കെ തങ്ങള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാദേവി, ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, പിടിഎ പ്രസിഡണ്ട് നൗഷാദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!