സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആര്‍ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയേക്കും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തില്‍ രണ്ടാംഘട്ടത്തില്‍ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.കൊവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കേന്ദ്രമന്ത്രി ഉച്ചയ്ക്ക് ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ടിപിആര്‍ കുറക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശിക്കും. ഓണമടുത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കരുതല്‍ വര്‍ധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.