ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(11.09.2023)
ഉപഭോക്തൃ സംരക്ഷണ സമിതിയോഗം
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയോഗം സെപ്തംബര്‍ 19 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആയുസ്പര്‍ശം : വിവിധ തസ്തികകളില്‍ നിയമനം
കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനായുള്ള ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടക്കും.
തസ്തിക
മെഡിക്കല്‍ ഓഫീസര്‍ (മാനസികം. കൗമാരഭൃത്യം)
യോഗ്യത. ബി.എ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.
കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് രാവിലെ 10 .30 ന് ആയുര്‍വേദ ആശുപത്രി.
ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത. ബി.പി.റ്റി, എം.പി.റ്റി. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് ഉച്ചക്ക് 12.30 ന് ആയുര്‍വേദ ആശുപത്രി.
ഫാര്‍മസിസ്റ്റ്
യോഗ്യത. ഗവ.അംഗീകൃത ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് അല്ലെങ്കില്‍ ബി ഫാം ആയുര്‍വേദം. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് ഉച്ചക്ക് 12.30 ന് ആയുര്‍വേദ ആശുപത്രി.
സ്പീച്ച് തെറാപ്പിസ്റ്റ്
യോഗ്യത. ഗവ.അംഗീകൃത ബിഎഎസ്എല്‍സി. കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 10 .30 ന് ജില്ലാ ആയൂര്‍വ്വേദ ആശുപത്രി.
സൈക്കോളജിസ്റ്റ്
യോഗ്യത. ഗവ.അംഗീകൃത എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി. തെറാപ്പിസ്റ്റ്-കേരള ഗവ.അംഗീകൃത ആയുര്‍വ്വേദ തെറാപിസ്റ്റ് കോഴ്സ്.കൂടിക്കാഴ്ച സെപ്തംബര്‍ 15 രാവിലെ് 10.30.
തെറാപ്പിസ്റ്റ്
യോഗ്യത. കേരള ഗവ. അംഗീകൃത ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .കൂടിക്കാഴ്ച സെപ്തംബര്‍ 15 ഉച്ചക്ക് 12.30 ന്
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
യോഗ്യത. എസ്.എസ്.എല്‍.സി, ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് ഉച്ചയ്ക്ക് 12.30
നഴ്സ്
യോഗ്യത. കേരള ഗവ. അംഗീകൃത ആയര്‍വ്വേദ നഴ്‌സിംഗ് കോഴ്‌സ്, അല്ലെങ്കില്‍ ബി.എസ്.സി ആയുര്‍വ്വേദ നഴ്‌സിംഗ്.കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് രാവിലെ 10.30 ന്.
യോഗ ഇന്‍സ്ട്രക്ടര്‍
യോഗ്യത. ഗവ. അംഗീകൃത ഒരു വര്‍ഷ യോഗ കോഴ്‌സ്. കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് രാവിലെ 10.30.
കെയര്‍ ടേക്കര്‍
യോഗ്യത. എസ്.എസ്.എല്‍.സി ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് ഉച്ചയ്ക്ക് 12.30.
ഫോണ്‍: 04936 203906.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന്‍ കീഴിലെ ഐ.സി.ഡി.എസ് കല്‍പ്പറ്റ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഫ് റോഡ് വാഹനം വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും റീടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 26 ന് ഉച്ചക്ക് 2 നകം കല്‍പ്പറ്റ ഐസി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 207 014.
സ്‌പോട്ട് അഡ്മിഷന്‍
നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്തംബര്‍ 13 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസിയും, ഫീസും സഹിതം ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 04936 266 700
ട്രസ്റ്റി നിയമനം
ചെറുകാട്ടൂര്‍ വില്ലേജിലെ ആര്യന്നൂര്‍ ശിവ ക്ഷേത്രത്തിലും തവിഞ്ഞാല്‍ വില്ലേജിലെ അടുവത്ത് വിഷ്ണു ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ അതത് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സെപ്തംബര്‍ 20 ന് വൈകീട്ട് 5 നകം ലഭിക്കണം. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും ദേവസം ബോര്‍ഡിന്റെ ww.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ നിയമനം: കൂടിക്കാഴ്ച മാറ്റി
സമഗ്രശിക്ഷ കേരളം, വയനാട് ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സെപ്തംബര്‍ 14ന് കളക്ടറേറ്റ് ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫോണ്‍ 04936 203338
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ് തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായുളഅള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സു്കളിലേക്കുളള രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യരായിരിക്കണം. ഫോണ്‍: 9744134901.