ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; പൊലീസ് തലപ്പത്ത് ഷെയ്ഖ് ദര്‍വേഷ് സാഹിബ്

0

ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപിയാകും. മന്ത്രിസഭായോഗത്തിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിനുള്ളത്.

പൊലീസിലെ സൗമ്യതയുടെ മുഖം എന്നാണ് ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നും വിവാദങ്ങളിൽ നിന്നും എന്നും മാറിനടന്ന ഉദ്യോഗസ്ഥൻ. 1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തിന്‍റെ തുടക്കം നെടുമങ്ങാട് എഎസ്പിയായിട്ടായിരുന്നു. വയനാട്, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ പൊലീസ് മേധാവിയായി. തിരുവനന്തപുരം, തൃശൂർ റെയ്ഞ്ചുകളിലും പൊലീസ് ആസ്ഥാനത്തും ഐജിയായി. വിജിലൻസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്നു. രണ്ട് തവണ ക്രൈംബ്രാഞ്ച് മേധാവിയായി പ്രവർത്തിച്ചു.

 

നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്‍റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവൽ മാർട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യൽ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുന‍ർനി‍ർമ്മാണത്തിന്‍റെ ചുമതലയും സർക്കാർ നൽകിയത് വി വേണുവിനാണ്. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!