രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെ എന്ന് പ്രധാനമന്ത്രി

0

അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്
രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ രാവിലെ 7:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര മന്ത്രിമാരും വിവിധ സേന വിഭാഗ മേധാവിമാരും പങ്കെടുത്തു. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി സ്വീകരിച്ചു.രാവിലെ ട്വിറ്ററിലൂടെ സ്വാതന്ത്ര്യ ദിനാശംസകള്‍ നല്‍കിയ പ്രധാനമന്ത്രി ഇത് പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെ എന്ന് പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. കോവിഡ് മുന്നണി പോരാളികളെയും പ്രധാനമന്ത്രി ആദരിച്ചു.
ഒളിമ്പ്യന്മാര്‍ ഇത്തവണ എല്ലാവരുടെ ഹൃദയം കീഴടക്കി. വരും തലമുറകള്‍ ഇത് ഓര്‍ക്കുമെന്നും മോദി പറഞ്ഞു. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ധീരമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചു രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ട ഇതുവരെ കാണാത്ത അത്രയും വലിയ സുരക്ഷാ വലയത്തിലാണ്. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി എല്ലായിടത്തും നിയന്ത്രണങ്ങളുണ്ട്.ഇത്തവണ ചടങ്ങിലേക്ക് ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കും കോവിഡ് മുന്നണിപോരാളികള്‍ക്കും ക്ഷണം ഉണ്ടായിരുന്നു. 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് നിയന്ത്രങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ജില്ലയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!