ബത്തേരിയില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെനിന്ന് കാശ്മീരിലേക്കും നടക്കാനാണ് ബത്തേരി സ്വദേശിയും വിനായക ആശുപത്രി ഓര്‍ത്തോ വിഭാഗം സ്റ്റാഫുമായ രാജേന്ദ്രപ്രസാദിന്റെ തീരുമാനം.ചെറുപ്രായത്തില്‍തന്നെ ഹൃദയാഘാതം വരുന്നത് തടയാന്‍ കൃത്യമായ ആരോഗ്യസംരക്ഷണം വേണമെന്ന സന്ദേശം പകര്‍ന്നുനല്‍കാനായാണ് രാജേന്ദ്രപ്രസാദ് രാജ്യത്തിന്റെ തെക്കുനിന്നും വടക്കോട്ട് നടക്കുന്നത്.രണ്ട് മാസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന ഉദ്ധേശത്തോടെ വിനായക ആശുപത്രി അങ്കണത്തില്‍ നിന്നും രാജേന്ദ്രപ്രസാദ് യാത്രതിരിച്ചു.
യുവാക്കളിലെ ആരോഗ്യ സംരക്ഷണം അത് ഹൃദയത്തിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറവില്‍ നിന്നാണ് ബത്തേരി സ്വദേശിയായ രാജേന്ദ്രപസാദ് ഇത്തരമൊരു ഉദ്യമത്തിലേക്ക് ഇറങ്ങി തിരിച്ചത്. 34 വയസ്സുള്ള രാജേന്ദ്രപ്രസാദ് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഹൃദയാരോഗ്യത്തിനായി കാശീമീരിലേക്കുള്ള സന്ദേശയാത്ര തുടങ്ങികഴിഞ്ഞു. ഇത് കന്യാകുമാരി വഴി കാശ്മീര്‍ എത്തിയിട്ടേ അവസാനിക്കുകയുള്ളു. പ്രായമാവരില്‍ ഹൃദായഘാതം കാണപ്പെടുന്നുണ്ടെങ്കിലും അടുത്തിടെയായി ചെറുപ്പാക്കാരിലും ഇത് കണ്ട വരുന്ന സാഹചര്യത്തിലാണ് നല്ലആരോഗ്യത്തിന് നല്ല വ്യായായമവും ആവശ്യമുണ്ട് എന്ന സന്ദേശവുമായി രാജേന്ദ്രപ്രസാദ് രാജ്യത്തിന്റെ വടക്കേ അറ്റത്തേക്ക് നടക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുന്നത്. ഒരുദിവസം 70 കിലോമീറ്റര്‍ നടന്നും ഓടിയുമെത്താനാണ് തീരുമാനം. ഇത്തരത്തില്‍ കന്യാകുമാരി എത്തിയശേഷം അവിടെനിന്നും തമിഴ്നാട്, കര്‍ണാടക വഴി രണ്ട് മാസം കൊണ്ട് കാശ്മീരിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സഹായവുമായി ഭാര്യയും വിനായക ആശുപത്രിയിലെ നഴ്സുമായ ശരണ്യയും, ഭാര്യസഹോദരന്‍ ശരത് രാമനും വാഹനത്തില്‍ രാജേന്ദ്രപ്രസാദിനെ പിന്തുടരുന്നുമുണ്ട്. ഇവര്‍ക്ക് ആറര വയസ്സും മൂന്നര വയസ്സുമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇരുവരെയും ഇവരുടെ രക്ഷിതാക്കളുടെ അടുക്കലാക്കിയാണ് ഹൃദയാരോഗ്യസന്ദേശവുമായുള്ള രാജേന്ദ്രപ്രസാദിന്റെ യാത്ര. വിനായക ആശുപത്രിയില്‍ ഓര്‍ത്തോവിഭാഗം സ്റ്റാഫായ രാജേന്ദ്രപ്രസാദ് കഴിഞ്ഞമാസം ഇതിന്റെ ട്രയല്‍സ് എന്നോണം കോഴിക്കോടേക്ക് നടന്നിരുന്നു. വിനായക ആശുപത്രി, സുല്‍ത്താന്‍ബത്തേരി റോട്ടറി ക്ലബ്ബ്, സുല്‍ത്താന്‍ബത്തേരി ഹോട്ട് സ്പോട്ട് മൊബൈല്‍സ് ആന്റ് സര്‍വീസ് സെന്റര്‍ എന്നിവരാണ് യാത്ര സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. യാത്രയുടെ ഫ്ളാഗ് ഓഫ് ആശുപത്രി അങ്കണത്തില്‍ ഡോ. മധുസൂദനന്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് എന്നിവരും ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ രാജേന്ദ്രപ്രസാദിന്റെ സുഹൃത്തുക്കളും വിനായക ആശുപത്രി സ്റ്റാഫുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.