അതിദാരിദ്ര്യ ലിസ്റ്റ്; വാര്‍ഡ് മെമ്പര്‍ക്കെതിരെ സി.പി.എം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ക്കെതിരെ സി.പി.എം. വാര്‍ഡില്‍ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരണത്തിലും ലിസ്റ്റ് തയ്യാറാക്കുന്നതിലും പക്ഷാപാതപരമായ നിലപാടാണ് വാര്‍ഡ് മെമ്പര്‍ സ്വികരിക്കുന്നതെന്നും വികസന കാര്യത്തിലടക്കം ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതായും സി.പി.എം പ്രാദേശിക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അതിദാരിദ്രരുടെ ലിസ്റ്റ് തയ്യാറാക്കുന്ന യോഗത്തില്‍ സി.പി.ഐ.എം പ്രതിനിധികള്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ധിക്കാരപരമായി യോഗം അവസാനിപ്പിച്ചു പോകുന്ന നിലപാടാണ് സ്വികരിച്ചത്. 12-ാം വാര്‍ഡില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വാര്‍ഡ് മേറ്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഉട എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തിരഞ്ഞെടുത്ത12 അംഗ ലിസ്റ്റ് വാര്‍ഡ് മെമ്പര്‍ ADS സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ സ്വാധീനിച്ച് ലിസ്റ്റ് തിരുത്തി യോഗ്യതയില്ലാത്ത ആളുകളെ ഉള്‍പെടുത്തുകയും ചെയ്തു.
ഗ്രാമസഭാ നടക്കാതിരുന്ന സഹചര്യത്തില്‍ സ്വന്തം താല്പര്യത്തിന് പഞ്ചായത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്ന സ്ഥിതിയാണ്.വാര്‍ഡ് വികസന സമിതി, മോണിറ്ററിംഗ് കമ്മിറ്റി, ആയുര്‍വേദ HMC, NREG പദ്ധതി നടത്തിപ്പ് എന്നിവയിലും ഇതേ നിലപാടാണ് വാര്‍ഡ് മെമ്പര്‍ സ്വികരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം കാണിച്ച് CDS ചെയര്‍പേഴ്‌സണും, പഞ്ചായത്ത് ഭരണസമിതിക്കും പരാതി നല്‍കിയിട്ടും അത് പരിശോധിക്കാനോ, തിരുത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബ്ലോക്കില്‍ ആജഛയ്ക്ക് സി.പി.ഐ.എം. പരാതി നല്‍കിയിട്ടുണ്ട്.
വാര്‍ഡിലെ ജനപ്രതിനിധി എന്ന നിലയില്‍ സുതാര്യമായ സമീപനം സ്വികരിച്ചില്ലകില്‍ പൊതുജനങ്ങളെ അണിനിരത്തി സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സി.പി. ഐ.എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജയനാരായണന്‍ പി കെ, സന്തോഷ് കുമാര്‍ മാമല, ഷനോജ് അഗസ്റ്റിന്‍, അജയകുമാര്‍, സിന്ധു സന്തോഷ്,ശോഭന നാരായണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.