കൊച്ചാറ-കാവുംക്കുന്ന് റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം.ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണിപൂര്‍ത്തീകരിച്ചത്. റോഡ് സമര്‍പ്പണ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വികസന മധുര സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷനായിരുന്നു.
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കൊച്ചറയിലെ നാട്ടുകാര്‍ക്ക് മെമ്പര്‍ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്.വാഗ്ദാനങ്ങള്‍ ജലരേഖയാവാതെ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും നടപ്പാക്കാനുള്ള കഠിനാധ്വാനത്തിലാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി,മുനീര്‍ പൊന്നാണ്ടി, പി.ഒ.മൊയ്തു, ജലീല്‍ വാരാമ്പറ്റ ,റഹീസ് പൊന്നാണ്ടി,രമേശന്‍ കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.