ആഴ്ചകള്‍ക്ക് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷ; വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കേരള സര്‍വകലാശാല.

0

അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷ; വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കേരള സര്‍വകലാശാല. അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുന്നേ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താനാണ് സര്‍വകലാശാല തീരുമാനം. പല കോളേജുകളിലും രണ്ടാഴ്ച മുമ്പ് മാത്രമാണ് ആറാം സെമസ്റ്ററിന്റെ ക്ലാസുകള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി പരിശീലനത്തിന് പോയതിനാല്‍ പല അധ്യാപകര്‍ക്കും കൃത്യമായി ക്ലാസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അവസാന സെമസ്റ്റര്‍ ആയതിനാല്‍ കൃത്യമായ തയ്യാറെടുപ്പ് കൂടാതെ പരീക്ഷ എഴുതിയാല്‍ മാര്‍ക്ക് കുറയാനും ഉപരിപഠനത്തെ ദോഷകരമായി ബാധിക്കാനും സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ഏപ്രില്‍ 15 നാണ് കേരള സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!