ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(18.11.2023)
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
വൈത്തിരി താലൂക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 21 ന് രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കും. ആര്‍മി/നേവി/എയര്‍ഫോഴ്സ് എന്നീ സായുധ സേനകളില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04936 256229
ഗതാഗത നിയന്ത്രണം
വെങ്ങപ്പള്ളി-തെക്കുംതറ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് റോഡില്‍ ഗതാഗതം നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി താല്‍ക്കാലിക നിയമനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നേഴ്‌സിങ്ങ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 35 നും മദ്ധ്യേ. നവംബര്‍ 24 ന് രാവിലെ 10 ന് ഐ.റ്റി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
ഫോണ്‍: 04936 202232, 9496070333.
അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2023 മെയ് 31 ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം സര്‍ക്കാര്‍ കോളേജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 22ന് രാവിലെ 11ന് കോളേജില്‍ നടക്കും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പോളിടെക്നിക്ക് എന്നിവയാണ് യോഗ്യത. സി.സി.എന്‍.എ/സിമിലര്‍ നെറ്റ് വര്‍ക്ക് കോഴ്സസ്(അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04936 204569