ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(20.09.2023)

0

താല്‍ക്കാലിക നിയമനം

വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള മെഷിനിസ്റ്റ്, ഷീറ്റ്മെറ്റല്‍, പ്ളംബിംഗ് ട്രേഡ്സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡുകളില്‍ ടിഎച്ച്എസ്എല്‍സി, കെജിസിഇ, ഐടിഐ, ഐടിസി, ഡിപ്ലോമ ഐടിഐ, ഐടിസി, എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍ എത്തണം.

ലേലം

കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി അരിമുള ഡിസ്ട്രിബ്യൂട്ടറിക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 10 ന് രാവിലെ 12 ന് കനാലി അക്വയര്‍ ചെയ്ത പ്രദേശത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04936 222 989.

റീല്‍സ് മത്സരം

ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റീല്‍സ് ചലഞ്ച് മത്സരം സംഘടിപ്പിക്കും.’പേവിഷബാധക്കെതിരെ നമുക്കൊരുമിക്കാം’ എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു റീല്‍സ് അയക്കാം.90 സെക്കന്‍ഡ്‌സ് ആണ് റീല്‍സിന്റെ പരമാവധി ദൈര്‍ഘ്യം. തിരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. താല്‍പര്യമുള്ളവര്‍ റീല്‍സുകള്‍ ഫോണ്‍ നമ്പര്‍ സഹിതം rabiesreelschallenge@gmail.com ല്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് 5 നകം അയക്കണം.ഫോണ്‍: 9947524344.

പി.എം കിസാന്‍ സമ്മാന്‍ നിധി

പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംഗ്, ഇ.കെ വൈസി ഭൂരേഖകള്‍ അപ് ലോഡിംഗ് എന്നിവ പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൃഷി ഭവന്‍ നടത്തുന്ന ക്യാമ്പയിനുകള്‍ വഴി ആധാര്‍ സീഡിംഗും അക്ഷയകേന്ദ്രങ്ങള്‍, പി.എം കിസാന്‍ മൊബൈല്‍ ആപ്പ് വഴി ഇ കെവൈസി നടപടികളും പൂര്‍ത്തീകരിക്കാം. ആധാര്‍ സീഡിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോസ്റ്റ് ഓഫീസുമായ് ബന്ധപ്പെടണം. ഫോണ്‍ 04936 202506.

പി.എഫ് നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പ് 28ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നേതൃത്വത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും സെപ്റ്റംബര്‍ 28 ന് രാവിലെ 9 ന് പനമരം ഓഡിറ്റോറിയത്തില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ https://epfokkdnan.wixsite.com/epfokkdnan ലോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി സ്വയം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം.

വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആര്‍.കെ.വി.വൈ പദ്ധതിപ്രകാരം ജില്ലക്കനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി സര്‍ജനേയും ഡ്രൈവര്‍ കം അറ്റന്റന്റിനെയും താല്‍ക്കാലികടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സര്‍ജന്‍ യോഗ്യത വെറ്ററിനറി ബിരുദം, ഡ്രൈവര്‍ കം അറ്റന്റന്റ് ഏഴാം ക്ലാസ് പാസ്, എല്‍എംവി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി സെപ്തംബര്‍ 25 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 202292.

Leave A Reply

Your email address will not be published.

error: Content is protected !!