ജില്ലയിലെ പ്രധാന അറിയിപ്പുകള്‍.

0

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ഏപ്രില്‍ 29 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീരസംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074583866.

താത്കാലിക നിയമനം

തരിയോട് ഗ്രാമപഞ്ചായത്തില്‍ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരശേഖരണത്തിന് ബി.ടെക് സിവില്‍, എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ സര്‍വ്വേ ഡ്രാഫ്റ്റസ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 5 ന് രാവിലെ 11 ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 250435.

അവധിക്കാല കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണില്‍ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി നോളജ് സെന്ററില്‍ നേരിട്ട് ഹാജറാവുക. ഫോണ്‍: 7902281422, 8606446162.

ക്വട്ടേഷന്‍ ക്ഷണിച്ചു

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓഫീസ് ആവശ്യത്തിന് 7 സീറ്റര്‍ എസ്.യു.വി/ എം.യു.വി വാഹനം ഒരു വര്‍ഷ കാലയളവിലേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 27 ന് വൈകീട്ട് 3 നകം ക്വട്ടേഷന്‍ മെഡിക്കല്‍ ഓഫീസര്‍, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം, മുട്ടില്‍ എന്ന വിലാസത്തില്‍ ലഭിക്കണം.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും സിവില്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും ലഭിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. പ്രായപരിധി 27 വയസ്സ്. അപേക്ഷകള്‍ www.careers.haritham.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മെയ് 5 വരെ സമര്‍പ്പിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!