നാടിന്റെ ഉത്സവമായി ഗ്രാമോത്സവം.

0

കൊളങ്ങോട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിലാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ജ്ഞാനോദയ വായനശാലയ്ക്ക് അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.ഗ്രാമോത്സവം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു.ഗോപാലന്‍ നായര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മിനാക്ഷി രാമനും ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്‌സി ഷാജുവും അക്കാദമി സെന്ററിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ റോസമ്മ ബേബിയും നിര്‍വ്വഹിച്ചു.

50 വര്‍ഷത്തെ പഴക്കമുള്ള ജ്ഞാനോദയ വായനശാല ഇന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറിയാണ് .തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടിയാണ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയവും ആശ്രയിക്കാവുന്ന രീതിയിലാണ് ഡിജിറ്റില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സജമാക്കിയിട്ടുള്ളത്.ഡിജിറ്റില്‍ ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമോത്സവം ഒരു നാടിന്റെ ഉത്സവമായി മാറി. വായനശാല പ്രസിഡന്റ് എം.ജി ബിജു അധ്യക്ഷത വഹിച്ചു.പി ജേില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍ ,ഫാ: ജോഷി വാളിപ്ലാക്കല്‍. .പി.ഗോപാലകൃഷ്ണന്‍,എംവി വിന്‍സെന്റ്, പി ചന്ദ്രബാബു ,കെ.എം മത്തായി , എ.ന്‍ആര്‍ രാജന്‍, അര്‍ജുന്‍ വെണ്‍മണി തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും കലാമണ്ഡലം അബിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും വയനാട് ജെജെ മ്യൂസിക്ക് ബാന്റ് ഓര്‍ക്‌സ്ട്രായുടെ ഗാനമേളയും അരങ്ങേറി

Leave A Reply

Your email address will not be published.

error: Content is protected !!