സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി നിശ്ചയിച്ച സമയം വരെ പ്രവര്‍ത്തിക്കണം

0

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പികള്‍ നിശ്ചയിച്ച സമയം വരെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുളള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായ രീതിയില്‍ ലഭ്യമാകണം. ഇക്കാര്യം ഡി.എം.ഒ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച സമയം വരെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രില്‍ പ്രവര്‍ത്തനം നിലച്ച ഐ.സി.യു സംവിധാനം പുനാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ടി. സിദ്ദിഖ് എം.എല്‍.എ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരി ക്കാനും നിര്‍ദ്ദേശവും നല്‍കി.

പട്ടികവര്‍ഗ്ഗക്കാരുടെ ഭവന നിര്‍മ്മാണം പോലുളള പദ്ധതികളിലെ നിര്‍മ്മാണ പാളിച്ചകളും ഫണ്ട് വിനിയോഗ രീതികളും വിശദമായി പരിശോധിക്കണം. നിലവിലുളള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനുളള പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണം. ജില്ലാ വികസന സമിതിയുടെ അഭിപ്രായങ്ങളും പ്രൊപ്പോസലില്‍ ഉള്‍പ്പെടണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. വൈത്തിരി ആനമല കോളനിവാസികളുടെ ഭവന നിര്‍മ്മാണത്തിനുളള തടസങ്ങള്‍ നീങ്ങിയതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാവുന്നതാണെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികളില്‍ ഉപരിപഠനത്തിന് ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്കുകള്‍ തിട്ടപ്പെടു ത്തണമെന്ന് ടി. സിദ്ധീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗ ത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി നിയമിക്കപ്പെട്ട മെന്റര്‍ ടീച്ചര്‍മാരെ സ്‌കൂളുകളിലെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ സ്‌കൂളു കളില്‍ പരിശോധ നടത്താനും പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വന്യമൃഗശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ എസ്റ്റേറ്റുകള്‍ കാടുമൂടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് ടി. സിദ്ധീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. നിലവിലെ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന നഷ്ട പരിഹാര തുക അപര്യാ പ്തമാണെന്നും ഭേദഗതി വരുത്തുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കണ മെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.

കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഡിപ്പോയില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കു ന്നത് അവസാനിപ്പിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ വിദൂര സ്ഥലങ്ങളിലേക്കുള്ള ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ആവശ്യമായ ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി. വിഷയം ഉന്നത മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഡബ്യൂ.സി.എസ് നിബന്ധനകള്‍ കാരണം സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ബില്‍ഡിംഗ് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി എം.പി പ്രതിനിധിയായ കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍തലത്തില്‍ തീരുമാനമാക്കേണ്ടതാമെന്നും ജില്ലാ വികസന സമിതിയുടെ നിര്‍ദ്ദേശം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് അടിയന്തരമായി സര്‍ക്കാറിന് നല്‍കാനും യോഗത്തില്‍ ധാരണയായി.

ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എതെങ്കിലും സാഹചര്യത്തില്‍ അസൗകര്യം നേരിടുന്ന പക്ഷം മുന്‍കൂട്ടി അനുവാദം വാങ്ങിക്കണം. അല്ലാത്തപക്ഷം പങ്കെടുക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടാനും വികസന സമിതി യോഗം തീരുമാനിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, ഹരിയാനയില്‍ നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ രണ്ടാം സ്ഥാനം നേടിയവരായ വനിതാശിശു വികസന വകുപ്പ് ജീവനക്കാരന്‍ ഹോബീ രവീന്ദ്രന്‍, ബത്തേരി മുന്‍സീഫ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരന്‍ അബ്ദുള്‍ റഷീദ് എന്നിവരെ ജില്ലാ വികസന സമിതി യോഗം ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!