കെഎസ്ഇബിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് സമരം

0

കേബിള്‍ സര്‍വീസും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ(COA) നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.കെഎസ്ഇബിയുടെ നിലപാടിനെതിരെ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് വൈദ്യുതി ഭവന്‍ മാര്‍ച്ച്.അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരമെന്ന് സിഒഎ.ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധിക വൈദ്യുതി പോസ്റ്റ് വാടക ഈടാക്കുന്ന കെ എസ് ഇ ബി നയം തിരുത്തുക, ഒന്നിലധികം കേബിളുകള്‍ക്ക് അധിക വാടക ചുമത്താനുള്ള നീക്കം പിന്‍വലിക്കുക, കേന്ദ്രസസര്‍ക്കാരിന്റെ റൈറ്റ് ഓഫ് വേ നിയമപ്രകാരമുള്ള പോസ്റ്റ് വാടക കേരളത്തിലും പുനര്‍ നിശ്ചയിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന കെ എസ് ഇ ബി നിലപാടുകള്‍ക്കെതിരെ പലതവണ മുഖ്യമന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രി, കെ എസ് ഇ ബി എല്‍ സി എം ഡി തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരേയും സംഘടനപ്രതിനിധികളെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് സിഒഎ നേതൃത്വം പറയുന്നു. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ നിയമസഭ സാമാജികര്‍ക്കും രാഷ്ട്രീയ സംഘടനാ നേതാക്കള്‍ക്കും സംഘടന ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!