അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം 4പ്രതികള്‍ അറസ്റ്റില്‍

0

ഇരുളത്ത് അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം 4പ്രതികളെകേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് വാടകക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ സഹോദരന്‍മാരെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇരുളം സ്വദേശികളായ ജീപ്പ്, ടാക്സി ഡ്രൈവര്‍മാരെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത.് ജനുവരി 26 വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്ന് കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഒന്നാം പ്രതി കാളിയാര്‍ തോട്ടത്തില്‍ ഷാജി.കെ.ജി. (50), ഈടത്തില്‍ ഷൈജേഷ് (36), കാക്കശേരിയില്‍ അജേഷ്.കെ.എസ്.(39) ഇടത്തുംപടിയില്‍ ഷിജുമോന്‍.ഇ.ജി. (41) എന്നിവരെയാണ് കേണിച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപ് അറസ്റ്റ് ചെയ്തത്. നാലു പ്രതികളേയും ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് നമ്പര്‍ 2 കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി ഷാജിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ രണ്ടു ജീപ്പുകള്‍ പോലീസ് പിടിച്ചെടുത്ത് നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!