ടൂറിസ്റ്റുകളെ വരവേല്‍ക്കാനൊരുങ്ങി റിസോര്‍ട്ടുകള്‍

0

കാത്തിരുപ്പിന് വിരാമം ടൂറിസ്റ്റുകളെ വരവേല്‍ക്കാനൊരുങ്ങി റിസോര്‍ട്ടുകള്‍. ഒരുപാട് പ്രതീക്ഷകളുമായി പുതിയ തുടക്കത്തിലേക്ക്.കോവിഡ് മഹാമാരിയെ തുടര്‍ന്ന് 6 മാസത്തോളമായി അടച്ചിട്ടിരുന്ന റിസോര്‍ട്ടുകള്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി.

രണ്ട് പ്രളയങ്ങളും നിപ്പ വൈറസും റിസോര്‍ട്ട് മേഖലയെ തകര്‍ത്തിരുന്നു.അതില്‍ നിന്നും കരകയറുന്നതിനിടെയാണ് കോവിഡ് ഭീഷണിയെ തുടര്‍ന്ന് വീണ്ടും അടക്കേണ്ടി വന്നത്. ഇതിലൂടെ വലിയ പ്രതിസന്ധികളാണ് റിസോര്‍ട്ട് ഉടമകള്‍ നേരിട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ അനുമതി ലഭിച്ചതോടെ വലിയ ആശ്വാസത്തിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. നൂറു കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം കൂടിയായിരുന്നു ഇത്.

സംസ്ഥാന സര്‍ക്കാരിനും നികുതി ഇനത്തില്‍ വലിയൊരു നഷ്ടമായിരുന്നുഈ മേഖല അടച്ചിട്ടതോടെ.പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും റിസോര്‍ട്ടുകളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.

ടൂറിസം മേഖലയുടെ തുടര്‍ പ്രവര്‍ത്തനാനുമതിയോടെ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിസോര്‍ട്ട് ഉടമകളും ജീവനക്കാരും.

Leave A Reply

Your email address will not be published.

error: Content is protected !!