ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി കേരളാ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മാസത്തെ പെന്‍ഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതില്‍ ഒരു മാസത്തെ പെന്‍ഷന്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.