ഡ്രോണ്‍ ഉപയോഗിച്ച് ജൈവ പ്രതിരോധ ക്ലസ്റ്റര്‍ ഡെമോണ്‍സ്ട്രേഷന്‍

0

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആത്മ വയനാടും സംയുക്തമായി ഡ്രോണ്‍ ഉപയോഗിച്ച് ചോകാടിയില്‍ നെല്‍കൃഷിയില്‍ ജൈവ പ്രതിരോധം ക്ലസ്റ്റര്‍ ഡെമോണ്‍സ്ട്രേഷന്‍ ചേകാടിയില്‍ നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ചേകാടിയിലെ എസ്.റ്റി വിഭാഗത്തില്‍പെട്ട 100 ഏക്കര്‍ പാട ശേഖരത്തിലാണ് മൂന്ന് തവണകളായി ജൈവ ലായനി തളിക്കുന്നത്.

കാട്ട് മൃഗങ്ങളെ തുരത്തുന്നതിനും രോഗ കീട പ്രതിരോധത്തിനും വളര്‍ച്ച ത്വരകമായി നെല്‍പ്പാടങ്ങളില്‍ ജൈവ ലായനി തളിച്ചു.ആദ്യ തവണ വളര്‍ച്ച ത്വരകമായ സമ്പൂര്‍ണയും രണ്ടാം തവണ രോഗ കീട പ്രതിരോധത്തിനും സൂഡോമോണസും മുന്നാം തവണ കാട്ട് മൃഗങ്ങളെ തുരത്തുന്നതിനും ഹെര്‍ബൊലീവും തളിച്ചാണ് ജൈവ പ്രതിരോധത്തിന് തുടക്കമിട്ടത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. പ്രൊജക്റ്റ് ഡയറക്ടര്‍ ഷേര്‍ലി എ.എഫ്. പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സഫിയ കെ.എഫ്., സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആശ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശുശീല, ബിന്ദുപ്രകാശ്, ബ്ലോക് പഞ്ചായത്തംഗളായ നിഖില ആന്റണി, രജനി ചന്ദ്രന്‍, മേഴ്സി ബെന്നി, പഞ്ചായത്തംഗം രാജു തോണിക്കടവ്, ശ്രീദേവി മുല്ലക്കല്‍, ബാബു കണ്ടതിങ്കര, ഉഷ സത്യന്‍, അനുമോള്‍, സുശീല സുബ്രമണ്യന്‍, സുമ ബിനീഷ്, കൃഷി ഓഫീസര്‍ അനു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!