കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സലീം പട്ടാമ്പിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് 25 വര്‍ഷം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്.അപകടം നടക്കുന്ന സമയത്ത് വീടിനുള്ളില്‍ രണ്ടു കുട്ടികളടങ്ങുന്ന കുടുംബമുണ്ടായിരുന്നു.ഇവര്‍ കിടന്നുറങ്ങിയ ഭാഗത്തെ മേല്‍ക്കൂര വീഴാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.പഞ്ചായത്തിലും,വാര്‍ഡ് മെമ്പറേയും അപകടവിവരം അറിയിച്ചുട്ടുണ്ടെന്ന് സലീം പറഞ്ഞു.ടൗണില്‍ ഓട്ടോ ഡ്രൈവറായി ജോലിചെയ്യുന്ന സലീമിന് ഇപ്പോള്‍ കേറി കിടക്കാന്‍ വീടില്ലാതായി.വീടിനുള്ളിലെ ഒട്ടു മിക്ക സാധനങ്ങളും നശിച്ചു പോയി.കട്ടിലുകളും കിടക്കളും തകര്‍ന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.