പ്ലാറ്റ്‌ഫോം ചാനലുകള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കണം :കെസിസിഎല്‍ ചെയര്‍മാന്‍ കെ .ഗോവിന്ദന്‍

0

നല്ല സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ പ്രാദേശിക ചാനലുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടന്ന്:കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി പ്രാദേശിക ചാനലുകള്‍ വളര്‍ന്നിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. വയനാട് വിഷന്റെ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശിക പ്ലാറ്റ് ഫോം ചാനലുകളുടെ മറവില്‍ എന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടങ്കില്‍ അതിനെ ഒറ്റപ്പെടുത്തണമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം ചാനലുകള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ ചെറുത്ത് നില്‍നില്‍പ്പിന് സമയമായെന്നും കെ.ഗോവിന്ദന്‍ പറഞ്ഞു.വയനാട് വിഷന്‍ എം.ഡി. പി. എം. ഏലിയാസ് അധ്യക്ഷനായിരുന്നു ഡയറക്ടര്‍ അഷ്‌റഫ് പൂക്കയില്‍ സ്വാഗതവും ചീഫ് എഡിറ്റര്‍ രഘുനാഥ് നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!