പൃഥിരാജ് നായകനാകുന്ന കര്‍ണന്‍ ഈ വര്‍ഷം അവസാനം തുടങ്ങും; മലയാളത്തിനു പുറമെ നാല് ഭാഷകളില്‍

0

പൃഥിരാജ് നായകനാകുന്ന കര്‍ണന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമലും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണനായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. ഏകദേശം മുന്നൂറു കോടിയോളം ചെലവിട്ടാണ് ചിത്രം നിര്‍മ്മിക്കുകയെന്ന് അണിയറ പ്രവര്‍ത്തര്‍ നേരത്തേ അറിയിച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ന്ല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. മറ്റ് ഭാഷകളിലെ പ്രധാന താരങ്ങളുടെ ഡേറ്റ് കിട്ടുന്ന മുറയ്ക്ക് ഈ വര്‍ഷം അവസാനം കര്‍ണന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറാണ് കര്‍ണന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബാഹുബലിക്ക് സമാനമായി ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ഇതിഹാസ ചിത്രം ഒരുക്കുന്നത്.
പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന ബധിരനും മൂകനുമായ ചെറുപ്പക്കാരന്റെ വേഷമാണ് പൃഥ്വിരാജ് അതില്‍ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം. അതേസമയം ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ പൃഥ്വിരാജ് നവംബര്‍ മുതല്‍ അഭിനയിച്ചു തുടങ്ങും. ഈ ചിത്രത്തിന് 18 മാസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കെജിഎ ഫിലിംസാണ് ആടുജീവിതം നിര്‍മ്മിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വമ്ബന്‍ മുതല്‍മുടക്കോടെ ആര്‍എസ് വിമല്‍ ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടത്.
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയാണ് താരം അഭിനയിച്ച്‌ പൂര്‍ത്തിയാക്കുനുള്ള ചിത്രം. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വരാജാണ് നായകന്‍. വിജി തമ്ബി സംവിധാനം ചെയ്യുന്ന വേലുത്തമ്ബി ദളവയില്‍ ചരിത്ര നായകന്‍ വേലുത്തമ്ബി ദളവയായാണ് പൃഥ്വിരാജ് എത്തുന്നത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ലാണ് ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!