നീര്‍വാരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,സ്റ്റുഡന്റ് പോലീസ്,എക്സ്സയിസ് വകുപ്പ്,വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നീര്‍വാരത്ത് ലഹരി വിരുദ്ധ സൈക്കിള്‍ റാലിയും,ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ നീര്‍വാരം മുതല്‍ ദാസനക്കരവരെ സൈക്കിളില്‍ പ്രചരണ റാലി നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം നിഖില പി ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്തു.
ലഹരിയില്ല ലഹരിവേണ്ട , പഠിച്ചിടാം , വളര്‍ന്നീടാം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തംഗങ്ങളായ വാസു അമ്മാനി , ഷിബു കാഞ്ഞിര തിങ്കല്‍ ,കല്യാണി , പ്രധാനാദ്ധ്യാപിക കെ എ ഫിലോമിന , ഇ വി ഷിജു , വിജിത . തുടങ്ങിയവര്‍ സംസാരിച്ചു .