എന്‍ സി സി കേഡറ്റുകള്‍ക്കായി കമ്പൈന്‍ഡ് ആനുവല്‍ ട്രൈയിനിങ് ക്യാമ്പുമായി 5 ( കെ ) എന്‍സി സി ബറ്റാലിയന്‍. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലാണ് ക്യാമ്പ്. പത്ത് ദിവസത്തെ ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള 600ഓളം കേഡറ്റുകളാണ് പങ്കെടുക്കുന്നത്.ക്യാമ്പില്‍ കേഡറ്റുകള്‍ക്കായി വ്യക്തിത്വ വികസനം, സ്ത്രീ സരക്ഷ, ഫയര്‍ റസ്‌ക്യു ,ഫയര്‍ ഫയറ്റിങ്, ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയാല്‍ ക്ലാസുകള്‍ നല്‍കി.ഈ മാസം എട്ടിന് ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും.
കൂടാതെ സിപി ആര്‍ പരിശീലനം, നിയമ ബോധവല്‍ക്കരണ ക്ലാസ് , കലാ സാംസ്‌കാരിക പരിപാടികള്‍, കോളനി സന്ദര്‍ശനം, ഡിബേറ്റ്, പോസ്റ്റര്‍ രചന മാഗസിന്‍, ട്രക്കിംങ് , ക്യാമ്പ് സെലക്ഷന്‍ എന്നിവയും സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രി തലംവരെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് ഫൈവ് കെ ബറ്റാലിയന്‍ എന്‍ സി സി കമാന്റിങ് ഓഫീസര്‍ കേണല്‍ സി എസ് ബി മൂര്‍ത്തിയാണ് നേതൃത്വം നല്‍കുന്നത്. ഈ മാസം എട്ടിന് ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും.