ഡിസിസി ജനറല്‍ സെക്രട്ടറി പി.എം സുധാകരന്‍ ബി.ജെ.പിയിലേക്ക്

0

വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി.എം സുധാകരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വയനാട്ടിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനോ സാധാരണക്കാരോട് സംവദിക്കാനോ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും രാഹുലിന്റേതായി ഒരു പദ്ധതിയും ജില്ലയില്‍ നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 40 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇനിയൊരു പ്രവര്‍ത്തകനും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം അനുഭാവിയായ കെ.ആര്‍ പ്രജീഷ് കോണ്‍ഗ്രസ് അനുഭാവിയായ ടി. ശശികുമാര്‍ എന്നിവരും ബി.ജെ.പിയില്‍ ചേരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!