ചെറുപയര്‍ സാലഡ് തയ്യാറാക്കാം

0

ഉത്സവങ്ങള്‍ക്കും അല്ലാതെയും തയ്യാറാക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണിത് .നവരാത്രി സമയത്തു ദൈവത്തിനു പ്രസാദമായി അര്‍പ്പിച്ചശേഷം ഇവ ഭക്ഷിക്കുന്നു.കുതിര്‍ത്ത ചെറുപയര്‍ ചില സുഗന്ധവ്യഞ്ജങ്ങള്‍ ചേര്‍ത്ത് വറുത്തെടുക്കുന്നതാണിത്.
ചെറുപയറില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ല ഒരു പ്രഭാതഭക്ഷണമാണ്.ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.സ്കൂള്‍ കഴിഞ്ഞു വരുന്ന കുട്ടികള്‍ക്ക് കഴിക്കാനായി അമ്മമാര്‍ ഇത് തയ്യാറാക്കാറുണ്ട്.ചെറുപയര്‍ കുതിര്‍ത്തുകഴിഞ്ഞാല്‍ വേഗത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത് അധികം സമയം ചെലവാക്കാതെ നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.
ചെറുപയര്‍ സാലഡ് റെസിപി വീഡിയോ
സ്റ്റെപ് ബൈ സ്റ്റൈപ: ചെറുപയര്‍ സാലഡ് തയ്യാറാക്കാം
1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.
2. ഇവ ചതച്ചെടുക്കുക.
3. പാന്‍ ചൂടാക്കാന്‍ വയ്ക്കുക.
4. ഇതിലേക്ക് കടുകും ജീരകവും ഇടുക.
5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേര്‍ക്കുക.
6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേര്‍ക്കുക.
7. വേവിച്ച ചെറുപയര്‍ ചേര്‍ത്ത് ഇളക്കുക.
8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേര്‍ത്തുകൊടുക്കുക.
9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേര്‍ത്തുകൊടുക്കുക.
10. എല്ലാം ഇളക്കിയശേഷം വിളമ്ബുക.

Leave A Reply

Your email address will not be published.

error: Content is protected !!