കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു

0

കാരാപ്പുഴ ഡാമില്‍ നിന്നും കുടിവെളളാവശ്യത്തിനായി കബനി നദിയിലെ തടയണയിലേക്ക് വെളളം എത്തിയതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു. കാരാപ്പുഴ ഡാമില്‍ നിന്നും തുറന്ന് വിട്ട വെള്ളം 60 കിലോമീറ്റര്‍ പിന്നിട്ട് ഇന്നലെ രാത്രിയാണ് മരക്കടവിലെ തടയണയില്‍ എത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് കാരാപ്പുഴ ഡാമില്‍ നിന്നും അഞ്ച് ക്യബിക്‌സ് തോതില്‍ വെള്ളം തുറന്ന് വിട്ടത് മരക്കടവില്‍ നിര്‍മ്മിച്ച തടയണയില്‍ ജലം എത്തിയതോടെ വറ്റിവരണ്ട കബനി നദിയും ജല സമ്യദ്ധമായി. കബനി വറ്റിവരണ്ടതോടെ ഒരാഴ്ച്ച കാലമായി പുല്‍പ്പള്ളി മുള്ളന്‍ കൊല്ലി പഞ്ചായത്തുകളില്‍ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മുടങ്ങിയിരിക്കുവായിരുന്നു. തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തെ സമീപിച്ചത്. തുടര്‍ന്നാണ് ജലസേചന വകുപ്പിന്റെ സഹായത്തോടെ കാരാപ്പുഴയില്‍ നിന്ന് വെള്ളം തുറന്ന് വിട്ടു കൊടുക്കുവാന്‍ നടപടി സ്വീകരിച്ചത് ഇന്ന് രാവിലെ മുതല്‍ തന്നെ കുടിവെളളം വിതരണം നടത്താന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. തടയണ നിറഞ്ഞതോടെ കൊളവള്ളി മുതല്‍ കൂടല്‍ക്കടവ് വരെയുള്ള കബനി പുഴയുടെ ഭാഗങ്ങള്‍ ജല സമ്യദ്ധമായി.

 

Leave A Reply

Your email address will not be published.

error: Content is protected !!