തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടുമെന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസും എല്ലാം നിര്‍ദ്ദേശം നല്‍കിയി ട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി .
ലോക്ക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗനിരക്കില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അതില്‍ അധികമുള്ള രോഗവ്യാപനം ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് മുന്‍ കരുതല്‍ ഒരുക്കു ന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും. ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കൊവിഡിനെ പിടിച്ചു നിര്‍ത്തിയത്.